സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. അതേസമയം ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ല. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ക
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ്രജാഗ്രത വേണം. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത വളരെ കൂടുതലാണ്. മധ്യ, വടക്കൻ കേരളത്തിൽ കൂടുതൽ മഴ പ്രതീക്ഷിക്കാം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. കർണാടകത്തിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയും മധ്യപ്രദേശ് വരെ നീളുന്ന ന്യൂനമർദ്ദപാത്തിയുമാണ് മഴ തുടരുന്നതിന് കാരണം. മൺസൂണിന് മുന്നോടിയായി തെക്ക് പടിഞ്ഞാറൻ കാറ്റ് അനുകൂലമാകുന്നതും മഴയ്ക്ക് കാരണമാകും.
കര്‍ണാടകയുടെ തീരമേഖലയിലും മംഗ്ലൂരുവിലും ഓറഞ്ച് അലേര്‍ട്ട് തുടരുകയാണ്. ശനിയാഴ്ച വരെ കനത്ത മഴ മുന്നറിയിപ്പുണ്ട്. ഉഡുപ്പി ദക്ഷിണ കന്നഡ ജില്ലകളില്‍ വ്യാപക കൃഷിനാശമുണ്ടായി. ബെംഗ്ലൂരുവില്‍ രാവിലെ മുതല്‍ മഴ മാറി നില്‍ക്കുകയാണ്.
കാലാവസ്ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചതിരിഞ്ഞ് നടത്താൻ ധാരണയായി. കനത്ത മഴയെത്തുടർന്ന് മൂന്നു തവണ വെടിക്കെട്ട് മാറ്റി വച്ചിരുന്നു. ഇന്നലെ വൈകിട്ട് മഴ മാറിനിന്ന പശ്ചാത്തലത്തിലാണ് ഉച്ചതിരിഞ്ഞ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചത് .രാവിലത്തെ മഴയുടെ അന്തരീക്ഷം കൂടി നോക്കിയ ശേഷമാവും അന്തിമ തീരുമാനം.കനത്ത സുരക്ഷയിലാണ് ഇരുദേവസ്വങ്ങളും വെട്ടിക്കെട്ട് സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്
കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കാനായി പെരിങ്ങൽക്കൂത്ത് ഡാമിൻ്റെ ഒരു ഷട്ടർ ഇന്നലെ തുറന്നിരുന്നു. നേരത്തെ തന്നെ തുറന്ന അരുവിക്കര, ഭൂതത്താൻകെട്ട് ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.