സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; ഒരു പവന് രേഖപ്പെടുത്തിയത് 320 രൂപയുടെ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസവും വർദ്ധനവ് രേഖപ്പടുത്തിയിരിക്കുകയാണ്. ഒരു പവൻസ്വർണത്തിന് 320 രൂപ ഉയർന്ന് വിപണി വില 37,360 രൂപയായി വർദ്ധിച്ചു.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനും 40 രൂപ വർദ്ധിച്ചു. ഇതോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4670 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം 20 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 35 രൂപയുടെ വർദ്ധനവുണ്ടായി.സംസ്ഥാനത്ത് വെള്ളി വിലയും ഉയർന്നു. ഒരു രൂപ കൂടി വിപണി വില 67 രൂപയായി. എന്നാൽ ഹോൾമാർക്ക് വെള്ളിവിലയിൽ മാറ്റമുണ്ടായില്ല. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിവില.