ചുട്ടുകളയും എന്ന് ഇറാൻ, എങ്കിൽ ആയുധമെടുക്കുമെന്നു ഇസ്രായേൽ, സ്ഥിതി രൂക്ഷം
തമ്മിലടിച്ചു ശക്തി കാട്ടാനൊരുങ്ങുകയാണ് ഇസ്രായേലും ഇറാനും. വർഷങ്ങൾ നീണ്ട പക പുറത്തെടുക്കാൻ ഇരു രാജ്യങ്ങളും തയാറെടുക്കുന്നു. അണിയറയിൽ പടയൊരുക്കം നടക്കുമ്പോൾ ലോക രാജ്യങ്ങൾക്കു നെഞ്ചിടിപ്പാണ്. വീണ്ടുമൊരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമോ? ഇസ്രായേൽ എന്ന ലോക ശക്തി. അവരുടെ മുൻഗണനകൾ എല്ലാം വളരെ സ്ട്രെയിറ്റ് ആണ്. ഏറ്റവും പ്രധാനം, നാഷണൽ സെക്യൂരിറ്റി. രാജ്യ സുരക്ഷ ഉറപ്പു വരുത്താന്‍ ഏതറ്റം വരെ പോകാനും ഇസ്രായേല്‍ മടിക്കില്ല. ഇവരുടെ ഏറ്റവും വലിയ ശത്രു- ഇസ്ളാമിക് റിപ്പബ്ളിക് ഓഫ് ഇറാന്.
ഇതിലെ രസകരമായ വസ്തുതകള്‍ എന്താണ് എന്ന് വച്ചാല്‍ ഇറാനും ഇസ്രായേലും അതിര്‍ത്തി പങ്കിടുന്നില്ല, ഇറാനും ഇസ്രായേലും തമ്മില്‍ പ്രദേശിക തര്‍ക്കങ്ങളും ഇല്ല. എന്നിട്ടും ഇറാനും ഇസ്രായേലും തമ്മില്‍ തര്‍ക്കം നില നില്ക്കുന്നു. അതിന് അവര്‍ പഴിക്കുന്നത് മതത്തേയും പ്രത്യയ ശാസ്ത്രത്തേയും ആണ്. ഇറാന് ഇസ്രയേലിന്റെ നിലനില്‍പ്പിനെ തന്നെ പഴിക്കുന്നു. ഇസ്രയേല്‍ പാലസ്തീനെ അനധികൃതമായി കൈവശപ്പെടുത്തി എന്ന് ആരോപിക്കുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ രണ്ടു രാജ്യങ്ങളും ഇതിന്റെ പേരില്‍ ലോകത്തെ തന്നെ ആശങ്കയില്‍ ആഴ്ത്തിയതാണ്. അല്ലെങ്കില്‍ ഇപ്പോഴും ആശങ്കയില്‍ ആഴ്ത്തി ഇരിക്കുകയാണ്. ഇക്കഴിഞ്ഞ മാസവും അത്തരം ഒരു പ്രകോപനം കണ്ടതാണ്. ഇറാന് എതിരെ ചെറിയ നീക്കങ്ങള്‍ നടത്തിയാല്‍ പോലും ഇസ്രായേലിനെ ചുട്ടുകളയും എന്ന് പറഞ്ഞത്, ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസ് ആണ്. എന്തായിരുന്നു ഇതില്‍ ഇസ്രായേലിന്റെ മറുപടി?
ഇറാന് എതിരെ ആയുധമെടുക്കാന്‍. ഇസ്രായേൽ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി അവര്‍ ഡ്രില്ലുകള്‍ നടത്താന്‍ ഒരുങ്ങുന്നു, ഇറാനിയന്‍ ആക്രമണ രീതികളെ അനുകരിക്കാന്‍ തയ്യാറെടുക്കുന്നു. ഈ പരിശീലനത്തെ ഇസ്രായേല്‍ വിളിക്കുന്നത് – ചാരിയറ്റ്സ് ഓഫ് ഫയര്‍ എന്നാണ് . ഇസ്രയേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിശീലനം ആയിരിക്കും ഇത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഈ പരിശീലനത്തിലൂടെ എന്താണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ആണ്,
1. തങ്ങള്‍ യുദ്ധ സജ്ജരാണ് എന്ന് ശത്രുവിനെ അറിയിക്കുക
2. ഇസ്രയേലിന്റെ സൈനിക പരമായ കഴിവുകളെ പരിപോഷിപ്പിക്കുക
3. അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന തങ്ങളുടെ എല്ലാ ശത്രു രാജ്യങ്ങള്‍ക്ക് എതിരെയും യുദ്ധ സജ്ജരാവുക