കോഴിക്കോട് ചെമ്മീൻ കറി കഴിച്ച വീട്ടമ്മ മരിച്ചു
കോഴിക്കോട്: നാദാപുരത്ത് ചെമ്മീൻ കറി കഴിച്ച വീട്ടമ്മ മരിച്ചു. കരിമ്പലംകണ്ടി മൊയ്തുവിന്റെ ഭാര്യ സുലൈഹ(42) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സൂചന. വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.