കൈയിട്ടുവാരുന്നതിൽ ഒരമ്മപെറ്റ മക്കളെപ്പോലെ .വാരിക്കോരി കൊണ്ടുപോയത് ഉന്നതവിദ്യാഭ്യാസത്തിന് മാറ്റിവെച്ച പണം. പെരിയ കേന്ദ്ര സർവ്വകലാശാലയിൽ നടന്നത് സർവ്വത്ര തട്ടിപ്പ്. ഓഡിറ്റ് റിപ്പോർട്ട് പുറത്ത്.
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് കേന്ദ്ര സർ ക്കാർ ഉന്നത വിദ്യാഭ്യാസത്തി ന് വാരിക്കോരിക്കൊടുക്കുന്ന കോടികളുടെ ധനം പെരിയ കേന്ദ്ര സർവ്വകലാശാലയിലെ ഏതാനും പ്രഫസർമാരും ഡോക്ടറേറ്റുകാരും തട്ടിയെ ടുത്ത് സർവ്വകലാശാലയെ കട്ടുമുടിക്കുന്നു.സർവ്വകലാശാലയിൽ ചട്ട വിരുദ്ധ നിയമനങ്ങളും സാമ്പ ത്തിക ക്രമക്കേടുകളും അതിരു കടന്നതായി കേന്ദ്ര ഡയ ക്ടർ ജനറൽ ഓഫ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോ ധനയിൽ കണ്ടെത്തിയിട്ടുണ്ട്. 2019-20, 2020-21 0 യളവിലുള്ള ഓഡിറ്റ് റിപ്പോർട്ടുകൾ .പെരിയ കേന്ദ്ര സർവ്വകലാശയിൽ നടക്കുന്ന സാമ്പത്തിക അഴിമതികൾ തുറന്നുകാട്ടുന്നു.
2019-20, 2020-21 കാലത്ത്പെരിയ കേന്ദ്ര സർവ്വകലാശയിൽ സേവനമനുഷ്ടിച്ച ഡോക്ടർ അരുണാചലം
വഴിവിട്ട മാർഗ്ഗത്തിൽ സർവ്വകലാശാലയിൽ നിന്ന്കൈപ്പറ്റിയത് 19.77 ലക്ഷം രൂപയാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.കേന്ദ്രസർവ്വകലാശാലയിലെ അധ്യാപിക പ്രഫസർ സുധാബാലകൃഷ്ണൻ നീയ
മവിരുദ്ധ മാർഗ്ഗത്തിൽ സർവ്വകലാശാലയിൽ നിന്ന് 10,96ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്
അധ്യാപകൻ പ്രഫസർ പ്രതാപ ചന്ദ്രക്കുറുപ്പ് 9.20 ലക്ഷം രൂപ സർവ്വകലാശാലയിൽ നിന്ന് കൈപ്പറ്റി. പിരിഞ്ഞു പോയ വൈസ് ചാൻസിലർ ജി. ഗോപകുമാർ 6.20 ലക്ഷം രൂപ വഴിവിട്ട മാർഗ്ഗത്തിൽ കൈപ്പറ്റിയതായും പിന്നീട് അഴിമതി കണ്ടുപിടിക്കപ്പെട്ട പ്പോൾ പ്രതാപചന്ദ്രക്കുറുപ്പും വി.സി., ജി. ഗോപകുമാറും കൈപ്പറ്റിയ ലക്ഷങ്ങൾ സർ വ്വകലാശയ്ക്ക് തന്നെ തിരി ച്ചടച്ച നടുക്കുന്ന സംഭവവും പെരിയ കേരള കേന്ദ്ര സർവ്വ കലാശാലയിൽ അരങ്ങേറി. സർവ്വകലാശാലയുടെ കേസ്സുകൾ നടത്താൻ ചു മതലപ്പെടുത്തിയ കേരള ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിലറായ അഭിഭാഷ കൻ സജിത് കുമാർ ഫീസിനത്തിൽ വെറു 2 വർഷം കൈപ്പറ്റിയ പ്രതിഫലം 54.10 ലക്ഷം രൂപയാണ് അഭിഭാഷകൻ തീർത്തും നിയമ വിരുദ്ധമായി അരക്കോടിയിലധികം രൂപ ഫീസായി കൈപ്പറ്റിയത് .ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണെന്ന് ഇപ്പോൾ പുറത്ത് വന്ന . 2019-20, 2020-21 ഓഡിറ്റ് റിപ്പോർട്ടിൽ അടിവരയിട്ട് ആക്ഷേപിക്കുന്നു .
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ കേസ്സുകൾ നടത്തുന്ന വക്കീലന്മാർക്ക് നൽകാവുന്ന ഫീസുകൾ 2015 ഒക്ടോബർ 1 നുള്ള കേന്ദ്ര ജുഡീഷ്യൽ ഉത്തരവ് (ഉത്തരവ് നമ്പർ ഒ.എം. 25(1) 2014 ) പുതുക്കി നിശ്ചയിച്ചത് പ്രാബല്യത്തി ലിരിക്കെയാണ് ഹൈക്കോ ടതി അഭിഭാഷകൻ സജി ത്കുമാറിന് പെരിയ കേന്ദ്ര സർവ്വകലാശാല അധികൃതർ ഫീസിനത്തിൽ വെറും രണ്ടുവർഷത്തേക്ക് 54.10 ലക്ഷം എഴുതികൊടുത്തത്ത്
മുകളിലുദ്ധരിച്ച രീതിയിൽ ക്രമവിരുദ്ധമായി പണം കണക്കും കൈയ്യുമില്ലാതെ കൃത്രിമ ബില്ലുകൾ ചമച്ചുണ്ടാ ക്കി എഴുതിക്കൊടുത്തതിന് പിന്നിൽ സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ജി. ഗോപകുമാർ മുതൽ താഴോട്ടുള്ളവർക്ക് പ്രധാന പങ്കുണ്ട് .
ഒരുതരത്തിൽ പെരിയ കേന്ദ്രസർവ്വകലാശാലയെ കട്ടുമുടിക്കുകയാണ് മുൻ വി.സി. ജി.ഗോപകുമാറിന്റെ ഭരണകാലത്ത് അരങ്ങേറിയിട്ടുള്ളത്.2019-20-2020-21 കാലൽ ഓഡിറ്റ് നടന്നത് 2022 ഫിബ്രവരി 8 മുതൽമാർച്ച് 8 വരെ യാണ്. സർവ്വകലാശാലയുടെ ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിലായ വക്കീലി ന് നൽകിയ 54.10 ലക്ഷം രൂപ ഫീസ് തീർത്തും ക്രമവിരുദ്ധമായി നൽകിയത് അഴിമതിയാണെന്ന് ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
കേന്ദ്ര സർക്കാരിന്റെ നിയമ മന്ത്രാലയം പുറത്തിറക്കുന്ന ഉത്തരവുകൾ പാലിക്കാതെ പെരിയ കേന്ദ്ര സർവ്വകലാശാലയ്ക്ക് വരുത്തിവെച്ച സാമ്പത്തിക നഷ്ടങ്ങൾക്ക് സർവ്വകലാശാലയോട് കേന്ദ്ര ഓഡിറ്റ് വിഭാഗം വിശദീക രണം ആവശ്യപ്പെട്ടിട്ടുണ്ട്.