ചെറുവത്തൂര്‍ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി
ചെറുവത്തൂര്‍ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി. ചെറുവത്തൂര്‍ ടൗണ്‍, ബസ്സ് സ്റ്റാന്‍ഡ് പരിസരം, മീന്‍ മാര്‍ക്കറ്റ് എന്നിവ ശുചീകരിച്ചു. ജി.എച്ച് എസ്.എസ്. കുട്ടമത്ത് എന്‍.എസ്.എസ് വളണ്ടിയേര്‍സ്, എസ്.പി.സി. കുട്ടികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, ഹരിത കര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പഞ്ചായത്ത് പ്രസിഡന്റ് സി വി. പ്രമീള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി വി രാഘവന് അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡേവീസ് ജോസഫ്, ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍ കെ ബാലചന്ദ്രന്, ആരോഗ്യ പ്രവര്ത്തകന് പി ടി മോഹനന്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ രമണി, ഹരിത മിഷന് ആര്.പി സി വിജയന്, മാധ്യമ പ്രവര്ത്തകന് ടി രാജന്, ബ്ലോക്ക് മെമ്പര്‍ എം കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു.