അജാനൂരില്‍ ‘ഞങ്ങളും കൃഷിയിലേക്ക് ‘ പദ്ധതി ഇ ചന്ദ്രശേഖരന് എം എല്‍ എ ഉദ്ഘാടനം ചെയ്തു
അജാനൂർ :ഞങ്ങളും കൃഷിയിലേക്ക് ‘ പദ്ധതിയുടെ അജാനൂര്‍ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ഇ ചന്ദ്രശേഖരന് എം എല്‍ എ നിര്‍വ്വഹിച്ചു. പാണംതോട് തരിശു ഭൂമിയില്‍ വിത്ത് വിതച്ചു കൊണ്ടാണ് എംഎല്‍എ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. കൃഷിവകുപ്പും പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷത വഹിച്ചു. വിഷരഹിത സുരക്ഷിത ഭക്ഷണ സ്വയംപര്യാപ്തത കൈവരിക്കുക, കാര്‍ഷിക കൂട്ടായ്മയിലൂടെ ഒരുലക്ഷം തൊഴിലവസരങ്ങള്‍ കാര്‍ഷിക മേഖലയില്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ലക്ഷ്യം.
എല്ലാ കുടുംബങ്ങളേയും കൃഷിയിലേക്കു കൊണ്ടുവരുന്നതിനായി ഒരു സെന്റ് പച്ചക്കറി കൃഷി, മട്ടുപ്പാവ് കൃഷി, ഹൈടെക് കൃഷി, ആഢംബര ചെടികള്‍ക്കൊപ്പമുള്ള പച്ചക്കറി കൃഷി തുടങ്ങിയ മാര്‍ഗങ്ങളും പദ്ധതിയുടെ ഭാഗമായി സ്വീകരിക്കും. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, സ്ത്രീകള്‍, യുവാക്കള്‍, പ്രവാസികള്‍, കുട്ടികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ ഗ്രൂപ്പുകള്‍ പദ്ധതിക്കായി രൂപീകരിക്കും. അഞ്ചു മുതല്‍ പത്തു വരെ അംഗങ്ങളാകും ഒരു ഗ്രൂപ്പില്‍ ഉണ്ടാകുക. ഇതിന്റെ ഭാഗമായുള്ള പഞ്ചായത്ത് തല സമിതിയും വാര്‍ഡ് തല സമിതികളും രൂപീകരിച്ചു.
വൈസ് പ്രസിഡന്റ് കെ സബീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ മീന, കെ കൃഷ്ണന് മാസ്റ്റര്‍, ഷീബ ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം ജി പുഷ്പ, എ ദാമോദരന്‍, ലക്ഷ്മി തമ്പാന്, പഞ്ചായത്ത് മെമ്പര്‍മാരായ സി കെ ഇര്‍ഷാദ്, ഷക്കീല ബദ്ദറുദീന്, ഹാജ്റ അബ്ദുള്‍ സലാം, പി മിനി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മൂലകണ്ടം പ്രഭാകരന്, എ തമ്പാന്, ഹമീദ് ചേരക്കാടത്ത് , പി വി സുരേഷ്, പി കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ സന്തോഷ് കുമാര്‍ ചാലില്‍ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ യു പ്രകാശന് നന്ദിയും പറഞ്ഞു.