കെ എസ് ആർ ടി സിയെ പൂർണമായ് വിഴുങ്ങാൻ വാ പിളർന്ന് കെ സ്വിഫ്റ്റ്, സ്ഥാപനം ഇല്ലാതാവുന്നതോടെ ഉണ്ടാവുന്നത് ഇതുവരെ ആരും ശ്രദ്ധിക്കാതിരുന്ന മറ്റൊരു വൻ പ്രതിസന്ധിയും, ബാധിക്കുന്നത് ആയിരങ്ങളെ
തിരുവനന്തപുരം: കെ എസ് ആർ ടി സിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ നടപ്പാക്കിയ പദ്ധതിയാണ് കെ സ്വിഫ്റ്റ്. പക്ഷേ, കെ എസ് ആർ ടി സിയെ സമീപഭാവിയിൽ തന്നെ സ്വിഫ്റ്റ് പൂർണമായും വിഴുങ്ങും. ആ നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും 700 സി എന്‍ ജി ബസുകള്‍ വാങ്ങാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ഇക്കാര്യം ഉറപ്പിക്കുന്നു. കടുത്ത സാമ്പത്തിക ബാദ്ധ്യതയിലുള്ള കെ എസ് ആര് ടി സിക്ക് നേരിട്ട് വായ്പ നല്കാന് കഴിയാത്തതിനാലാണ് സ്വിഫ്റ്റിനെ പരിഗണിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം.കെ സ്വിഫ്റ്റിന് വേണ്ടിയാണ് ബസുകൾ വാങ്ങുന്നത്. നിലവില്‍ കെ എസ് ആര് ടി സി നടത്തുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പകരമായാണ് ഈ ബസുകൾ ഉപയോഗിക്കുന്നത്. ഇതോടെ ഈ സർവീസുകൾ എന്നെന്നേക്കുമായി കെ എസ് ആർ ടി സിക്ക് നഷ്ടമാകും. അതുമാത്രമല്ല ഈ സർവീസുകളിൽ ജോലിനോക്കിയിരുന്ന കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും എന്തുചെയ്യുമെന്ന ചോദ്യവും പ്രസക്തമാണ്. ഇക്കാര്യത്തെക്കുറിച്ചൊന്നും അധികൃതർ വ്യക്തമാക്കുന്നില്ല. നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സി എൻ ജി ബസുകൾ വാങ്ങുന്നതെന്ന് ഗതാഗതവകുപ്പ് പറയുന്നത്. പുതിയ ബസുകളെത്തുന്നതോടെ ബസുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധനച്ചെലവും കുറയുമെന്നാണ് ഗതാഗതമന്ത്രി പറയുന്നത്.