ബിജ്നൂർ: സിവില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഒരു ടൈം ടേബിള്‍ തയ്യാറാക്കിയിരുന്നു സുലേമാന്. രണ്ടു ദിവസം പള്ളിയില്‍ നിസ്കരിക്കാന്‍ പോകുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 1.30ന് പള്ളിയില്‍ പോയ സുലേമാന് 2.30യ്ക്ക് മടങ്ങാനുള്ള കണക്കുകൂട്ടലിലായിരുന്നു. എന്നാല്‍ തിരിച്ചെത്തിയില്ല. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിനിടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. സുലേമാന് തയ്യാറാക്കിയ നോട്ട് ബുക്കുകളും ടൈംടേബിളുകളും ബിജ്നൂരിെ വീട്ടിലുണ്ട്. ബന്ധുക്കള്‍ കണ്ണീരോടെ പറയുന്നു.
യുപി ബിജ്നൂരില്‍ പൗരത്വ ഭേദഗതിയ്ക്കെതിരെ പ്രക്ഷോഭം നടത്തിയവര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിലാണ് സുലേമാന് (20) കൊല്ലപ്പെട്ടത്. പ്രാണ രക്ഷാര്‍ത്ഥം ഒരു പോലീസ് കോണ്‍സ്റ്റബിള്‍ സുലേമാന് നേരെ വെടിയുതിര്‍ത്തെന്നാണ് പോലീസ് പറയുന്നത്. പോലീസിന്റെ കൈയ്യിലെ തോക്ക് തട്ടിയെടുത്ത് പ്രക്ഷോഭകാരികള്‍ പോലീസിനെ ആക്്രമിച്ചതോടെയാണ് തിരിച്ചുവെടിവച്ചതെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ പോലീസിന്റെ വാദം തള്ളിയിരിക്കുകയാണ് സുലേമാന്റെ കുടുംബം. മകന് പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നില്ല. പള്ളിയില്‍ നിസ്കരിച്ചുവരവേ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്. യുപിയില്‍ പൗരത്വ ഭേദഗതിയ്ക്കെതിരായ പ്രക്ഷോഭത്തില്‍ ഇതിനകം 15 പേര് മരിച്ചു.