ഗുജറാത്തിൽ ഫാക്ടറിയുടെ മതിലിടിഞ്ഞ് പന്ത്രണ്ട് മരണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം
ഗാന്ധിനഗർ: ഗുജറാത്തിൽ ഫാക്ടറിയുടെ മതിലിടിഞ്ഞ് പന്ത്രണ്ട് മരണം. മോർബിയിലെ സാഗർ ഉപ്പു ഫാക്ടറിയുടെ മതിലിടിഞ്ഞാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ചത്. മണ്ണിനടിയിൽ മൂന്ന് പേർ കുടുങ്ങിയിട്ടുള്ളതായും സംശയിക്കുന്നു.ചാക്കിൽ ഉപ്പ് നിറയ്ക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെ മതിൽ തകർന്ന് വീഴുകയായിരുന്നെന്ന് ജില്ലാ കളക്ടർ പറഞ്ഞു. മുപ്പതോളം തൊഴിലാളികളാണ് മണ്ണിനടിയിൽപ്പെട്ടത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.