ഗൾഫിൽ വച്ചുള്ള പ്രണയത്തെ തുടർന്ന് നാട്ടിലെത്തി ഒരുമിച്ച് താമസിച്ചു, വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ പീഡിപ്പിച്ച 26കാരൻ മുപ്പത് ലക്ഷവും തട്ടിയെടുത്തെന്ന് പരാതി
പഴയങ്ങാടി: കോഴിക്കോട് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി യുവാവ് പീഡിപ്പിക്കുകയും മുപ്പത് ലക്ഷം രൂപ തട്ടി എടുത്തതായും പരാതി. ഏഴോം മൂലയിലെ മർസൂക്കി(26)ന് എതിരെയാണ് യുവതി പഴയങ്ങാടി പൊലീസിൽ പരാതി നൽകിയത്. പീഡനത്തിനും വഞ്ചനകുറ്റത്തിനും പൊലീസ് കേസെടുത്തു. ഗൾഫിൽ വെച്ച് പരിചയപ്പെട്ട ഇരുവരും കഴിഞ്ഞവർഷമാണ് നാട്ടിലെത്തി യുവാവിന്റെ സ്ഥലമായ ഏഴോത്ത് വാടക വീട്ടിൽ താമസമാക്കിയത്. വയനാട്ടിലെ ഹോട്ടൽ മുറിയിൽ വെച്ചും വാടക വീട്ടിൽ വെച്ചും പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. കൂടാതെ തവണകളായി മുപ്പത് ലക്ഷം രൂപ തന്നിൽ നിന്ന് വാങ്ങിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.