നടിയും മോഡലുമായ ട്രാൻസ്ജെൻഡർ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി
കൊച്ചി: ട്രാൻസ്ജെൻഡർ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യു(27)വാണ് മരിച്ചത്. ചക്കരപ്പറമ്പിലെ ലോഡ്ജിൽ രാവിലെ പത്ത് മണിയോടെയാണ് ഷെറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിനിയാണ്.