തൃശൂരിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കാറിന് മുകളിലേയ്ക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്
തൃശൂർ: കാറിന് മുകളിലേയ്ക്ക് ബസ് മറിഞ്ഞ് അപകടം. ദേശീയപാതയിലെ ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ വച്ചാണ് അപകടം നടന്നത്. ബസ് യാത്രികരായ അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം. സിഗ്നലിൽ നിറുത്തിയിട്ടിരുന്ന കാറിന് പിന്നിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.