ഗുരുവായൂരിൽ വൻ കവർച്ച, സ്വര്‍ണവ്യാപാരിയുടെ വീട്ടിൽ നിന്ന് മോഷണംപോയത് മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും
ഗുരുവായൂര്‍: സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. ഗുരുവായൂര്‍ തമ്പുരാന്‍പടിയിലെ കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലായിരുന്നു കവര്‍ച്ച നടന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷത്തോളം രൂപയുമാണ് മോഷണംപോയത്. ഇന്നലെ രാത്രിയായിരുന്നു കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താൻ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.