അയ്യോ സാറെ ഇവിടെ ഒന്നുമില്ല ,പാവങ്ങളുടെ വീട്ടിൽ പോലീസ് കയറുന്നത് ശരിയല്ലെന്ന് വീട്ടുകാർ .ഇവിടെവരെ വന്നതെല്ലേ എന്തായലും കയറിയിട്ട് പോകാമെന്നായി പോലീസ് .അടുക്കളയ്ക്കു മുകളിൽ വിറകുകൾ ഒപ്പം ഉണ്ടായത് തോക്കും തിരകളും .
ആദൂര്‍: വീടിന്റെ തട്ടിൻപുറത്ത് ഒളിപ്പിച്ചു വച്ച കള്ളത്തോക്കുകളും തിരകളും പൊലീസ് പിടികൂടി. ചാമക്കൊച്ചിയിലെ ചിദാനന്ദന്റെ (പവിത്രൻ-32) വീട്ടിൽ നിന്നാണ് ലൈസൻസ് ഇല്ലാത്ത 2 തോക്കുകൾ പിടിച്ചെടുത്തത്. 27 തിരകളും പിടിച്ചെടുത്തു. ഇന്നലെ ഉച്ചയ്ക്കു 2ന് ആദൂർ എസ്ഐ ഇ.രത്നാകരനും സംഘവും നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ചിദാനന്ദൻ വീട്ടിൽ ഉണ്ടായിരുന്നില്ല.വീട്ടിൽ പോലീസ് എത്തിയപ്പോൾ പവിത്രൻ ഇല്ലെന്നും ഇവിടെ ഒന്നുമില്ലെന്നുമാണ് വീട്ടുകാർ പറഞ്ഞത്. മാത്രമല്ല പാവങ്ങളുടെ വീട്ടിൽ പോലീസ് കയറുന്നത് ശരിയല്ലേന്നും ഇവർ പോലീസിനെ അറിയിച്ചു .എന്നാൽ ഇവിടെവരെ വന്നതെല്ലേ എന്തായലും കയറിയിട്ട് പോകാമെന്നായി പോലീസ് .പോലീസ് വിടുന്നുളിൽ നടത്തിയ പ്രഥമിക പരിശോധനയിൽ ഒന്ന് കണ്ടത്താൻ സാധിച്ചിരുന്നില്ല . പക്ഷെ പൊലീസിന് ലഭിച്ച വിവരം തള്ളിക്കളയാൻ സാധിക്കുമായിരുന്നില്ലേ .തുടർന്ന് നടന്ന വിശദമായ പരിശോധനയിലാണ് അടുക്കളയ്ക്കു മുകളിൽ വിറകുകൾ സൂക്ഷിച്ചതിന്റെ ഇടയിൽ നിന്നും തോക്കു കണ്ടത്തുന്നത് . ഒളിപ്പിച്ച . തോക്കുകൾക്ക് ലൈസൻസ് ഇല്ലാതിരുന്നിട്ടും ഇത്രയേറെ തിരകൾ ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തോക്ക് കണ്ടെടുത്തതോടെ പ്രതി ഒളിവില്‍ പോയി . ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം കര്‍ണ്ണാടകയിലേയ്ക്ക് വ്യാപിപ്പിച്ചു.ചാമക്കൊച്ചി, രക്തേശ്വരി ക്ഷേത്രത്തിനു സമീപത്തെ പവിത്രന്റെ വീട്ടില്‍ നിന്നാണ് ഒരു നാടന്‍ തോക്കും എയര്‍ഗണ്ണും 20 തിരകളും ആദൂര്‍ പൊലീസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ് ഐ ഇ രത്നാകരന്റെ നേതൃത്വത്തില്‍ പവിത്രന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് തോക്കും തിരകളും പിടികൂടിയത്. മരം വെട്ടുതൊഴിലാളിയായ ഇയാള്‍ കര്‍ണ്ണാടകയിലേയ്ക്ക് പോയിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പൊലീസിനു നല്‍കിയമൊഴി.പ്രതിയെ കണ്ടെത്തിയാല്‍ മാത്രമേ തോക്കു എവിടെ നിന്നു ലഭിച്ചുവെന്നും എന്തിനാണ് ഉപയോഗിച്ചതെന്നും വ്യക്തമാവുകയുള്ളൂവെന്നു അന്വേഷണത്തിനു നേതൃത്വം നല്കുന്ന ആദൂര്‍ ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ പറഞ്ഞു