ഭാഗ്യദേവതയുടെ അനുഗ്രഹം ആവോളം ലഭിച്ച് പ്രവാസി മലയാളി, വൻ സമ്മാനങ്ങൾ ലഭിച്ചത് അടുത്തടുത്ത് മൂന്നുതവണ, ഇത്തവണ ലഭിച്ചത് ഏഴുകോടി രൂപയിലേറെ
ദുബായ്: മലയാളി പ്രവാസിയായ തിരുവനന്തപുരം കാര്യവട്ടം സ്വദേശി സുനിൽ ശ്രീധരൻ ഭാഗ്യദേവതുടെ അനുഗ്രഹം ആവോളം ലഭിച്ച വ്യക്തിയാണ്. വൻ തുക സുനിലിന് സമ്മാനമായി ലഭിക്കുന്നത് തുടർക്കഥയാവുകയാണ്. ഇത്തവണ 7.7 കോടിയുടെ ലോട്ടറി അടിച്ചത്. 2019ലും സുനിലിന് ഇതേസമ്മാനം ലഭിച്ചിരുന്നു. അതിനുപുറമേ 2020ൽ ആഡംബര കാറും സമ്മാനമായി ലഭിച്ചിട്ടുണ്ട്. രണ്ടുതവണ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറാകുന്ന എട്ടാമത്തെ വ്യക്തിയാണ് 55കാരനായ സുനിൽ.uaeമില്ലെനിയം മില്യണയര്‍ 388-ാമത് സീരിസിലെ സമ്മാനാര്‍ഹമായ 1938 എന്ന ടിക്കറ്റ് നമ്പര്‍, സുനില്‍ ഏപ്രില്‍ 10നാണ് വാങ്ങിയത്. ഇക്കുറി ഏതാനും സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുത്തത്. 2019 സെപ്തംബറില്‍ നടന്ന മില്ലെനിയം മില്യനയര്‍ 310-ാമത് സീരീസ് നറുക്കെടുപ്പില്‍ 4638 എന്ന ടിക്കറ്റ് നമ്പരിലൂടെ സുനിലിന് 10 ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചിരുന്നു. അതോടൊപ്പം 2020 ഫെബ്രുവരിയില്‍ ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസ് 1746 നറുക്കെടുപ്പില്‍ 1293 എന്ന ടിക്കറ്റ് നമ്പരിലൂടെ റേഞ്ച് റോവര്‍ HSE 360PS സുനില്‍ സ്വന്തമാക്കിയിരുന്നു.
എൻജിനീയറിംഗ് ബിരുദധാരിയായ സുനിൽ വർഷങ്ങളായി ദുബായിലാണ് താമസം. സ്വന്തമായി ഓൺലൈൻ ട്രേഡിംഗ് ബിസിനസ് നടത്തുന്നുണ്ട്. ഭാര്യയും ഒരു മകനുമുണ്ട്.