പാലക്കുന്ന് മുത്തപ്പൻ മടപ്പുരയിൽ പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവം 16നും 17നും
പാലക്കുന്ന് : പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ മുത്തപ്പൻ മടപ്പുരയിൽ പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവം 16, 17 തീയതികളിൽ നടക്കും.16 ന് രാവിലെ 5 ന് നടതുറന്ന ശേഷം ശുദ്ധികലശം, ദീപാരാധന, ഗണപതിഹോമവും 9ന് പാലക്കുന്ന് ക്ഷേത്ര ഭജന സമിതിയുടെ ഭജനയും ഉണ്ടാകും. 4ന് ദൈവത്തിനെ മലയിറക്കൽ. തുടർന്ന് സന്ധ്യാവെള്ളാട്ടം.8.30 മുതൽ കളിക്കപ്പാട്ട്, സന്ധ്യവേല, കലശം എഴുന്നള്ളത്ത്, വെള്ളകെട്ടൽ.17ന് രാവിലെ 4.30ന് തിരുവപ്പന വെള്ളാട്ട പുറപ്പാട്. ഉച്ചയ്ക്ക് അന്നദാനം. 2ന് ദൈവത്തിനെ പാടിപൊലിപ്പിച്ച് മലകയറ്റലോടെ സമാപനം. തുലാഭാരവും ചോറൂണും നടത്തേണ്ടവരും തിരുവപ്പന, വെള്ളാട്ടം, പയംകുറ്റി കഴിപ്പിക്കേണ്ടവരും മുൻകൂട്ടി ഭാരവാഹികളെ ബന്ധപ്പെടണം.
ഫോൺ : 9447778267, 9747390809.