മാലിന്യ സംസ്കരണ പ്ലാന്റ് സി.എച്ച് .കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു
കാസര്‍കോട് :പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ ഐ.ആര്.ടി.സി മുഖേന 1,25,96,911 അടങ്കല്‍ തുകയ്ക്ക് നിര്‍മ്മാണം പൂര്‍ത്തികരിച്ച മാലിന്യ സംസ്കരണ പ്ലാന്റ് സി.എച്ച്.കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജു കലാഭവന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രേണുക ഭാസ്കര്‍, അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ കെ വി രാഘവന്, പ്രിന്‍സിപ്പാള്‍ ഒ രതി, ഹെഡ്മാസ്റ്റര് എം സുരേഷ് കുമാര്‍, ഐ.ആര്.ടി.സി സെക്രട്ടറി ബാലകൃഷ്ണന് എ എം എന്നിവര്‍ സംസാരിച്ചു. സീനിയര്‍ സൂപ്രണ്ട് കെ എം പ്രസന്ന നന്ദി പറഞ്ഞു.