തിയേറ്ററുകളിൽ നിറഞ്ഞോടിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ഒ ടി ടിയിലെത്തുന്നു; ആർ ആർ ആറിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു
ബാഹുബലി 2ന് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ആർ ആർ ആർ. ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ആയിരം കോടിയിലേറെ ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയിരുന്നു.
മേയ് 20ന് ചിത്രം ഒ.ടി.ടി യിലൂടെ റിലീസിനെത്തുകയാണ്. രണ്ട് പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേയ്ക്കെത്തുന്നത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പുകൾ സീ5 വിലൂടെയും ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിലൂടെയും റിലീസ് ചെയ്യും.
ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമെന്ന ഖ്യാതിയോടെയാണ് ആർ.ആർ.ആർ റിലീസിനെത്തിയത്. 650 കോടിയായിരുന്നു ചിത്രത്തിന്റെ മുതൽമുടക്ക്. ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവരെക്കൂടാതെ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, സമുദ്രക്കനി, ഒലിവിയ മോറിസ് തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.