ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനത്തിന് തീപിടിച്ചു
ബീജിംഗ്: ചൈനയുടെ തെക്ക് പടിഞ്ഞാറൻ നഗരമായ ചോങ്കിംഗിൽ ടേക്ക് ഓഫിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തീപിടിത്തമുണ്ടായി. ഇന്ന് രാവിലെ ചൈനീസ് വിമാനത്തിനാണ് തീപിടിച്ചത്.
Tibet Airlines TV9833/A319/B-6425 from Chongqing to Nyingchi was on fire during take-off this morning, details still not known. CKG/ZUCK closed for now. pic.twitter.com/CPL47fmfVk
— FATIII Aviation (@FATIIIAviation) May 12, 2022
2022പിന്നാലെ വിമാനത്താവളം റൺവേ അടയ്ക്കുകയും എയർമാൻമാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രാദേശിക സമയം നാലുമണിയോടെ റൺവേ വീണ്ടും തുറക്കുന്നതിനായി തീരുമാനമായി.
ചോങ്കിംഗിൽ നിന്ന് നിംഗ്ചിയിലേക്ക് പോവുകയായിരുന്ന ടിബറ്റ് എയർലൈൻസ് എ319ന് ആണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന 113 യാത്രക്കാരെയും ഒൻപത് ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
അപകടത്തിൽ പരിക്കേറ്റ 40 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.