കേരളത്തിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ മദ്യവുമായി പോവുകയായിരുന്ന വാഹനം മറിഞ്ഞു; മദ്യക്കുപ്പികൾ പെറുക്കാൻ തിക്കിത്തിരക്കി ജനങ്ങൾ, പിന്നാലെ സംഘർഷം
ചെന്നൈ: കേരളത്തിലെ മണലൂരിൽ നിന്നും മദ്യവുമായി പോവുകയായിരുന്ന വാഹനം മധുരയിലെ വിരാഗനൂരിൽ മറിഞ്ഞു. നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട വാഹനത്തിൽ പത്ത് ലക്ഷം രൂപയുടെ മദ്യക്കുപ്പികൾ ഉണ്ടായിരുന്നു.വാഹനത്തിലുണ്ടായിരുന്ന മദ്യക്കുപ്പികൾ റോഡിൽ വീണതോടെ ഇവ പെറുക്കാനായി ആളുകൾ ഓടിയെത്തി. ഇത് പ്രദേശത്ത് ചെറിയ സംഘർഷത്തിന് ഇടയാക്കി. അപകടവും പിന്നാലെയുണ്ടായ സംഘർഷവും മൂലം പ്രദേശത്ത് ഗതാഗതക്കുരുക്കുണ്ടായി. ഇതിന് മുൻപും സമാന സംഭവങ്ങൾ നടന്നിട്ടുണ്ട്.മദ്ധ്യപ്രദേശിൽ ബിയർ കാർട്ടണുകൾ നിറച്ച വാഹനം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആളുകൾ കുപ്പികൾ പെറുക്കാൻ എത്തിയത് സംഘർഷത്തിൽ കലാശിച്ചിരുന്നു. സ്ഥലത്ത് പൊലീസ് എത്തിയായിരുന്നു സ്ഥിതിഗതികൾ പൂർവസ്ഥിതിയിലാക്കിയത്