മതവിശ്വാസത്തിന്റെ പേരിൽ 13കാരിയെ 47കാരന് വിവാഹം കഴിപ്പിച്ച അമ്മയ്ക്ക് 30വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
വാഷിംഗ്ടൺ: മതവിശ്വാസത്തിന്റെ പേരിൽ 13കാരിയായ മകളെ 47കാരനെക്കൊണ്ട് വിവാഹം കഴിപ്പിച്ച അമ്മയ്ക്ക് 30വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഫോർട്ട്ബെന്റ് കോടതിയാണ് 43കാരിയായ ചെറി പെയ്ടൺ കുറ്റക്കാരിയെന്ന് വിധിച്ചത്.
2017ലാണ് ലൈംഗിക ചൂഷണത്തിന് വിധേയയായ വിവരം പെൺകുട്ടി ഡോക്ടറോട് പറഞ്ഞത്. ഭാര്യ എന്ന നിലയിൽ ഭർത്താവിനെ എല്ലാ വിധത്തിലും സംതൃപ്തിപ്പെടുത്താൻ കഴിഞ്ഞതായും കുട്ടി ഡോക്ടറോട് വിശദീകരിച്ചു. തന്റെ സമ്മതപ്രകാരമാണ് വിവാഹം നടന്നതെന്നും അത് മതവിശ്വാസത്തിന്റെ ഭാഗമായിരുന്നുവെന്നും കുട്ടിയോടൊപ്പമുണ്ടായിരുന്ന അമ്മ ഡോക്ടറെ അറിയിച്ചു.
ടെക്സാസിൽ നിയമപരമായ വിവാഹപ്രായം പതിനെട്ടാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ 16വയസുള്ള കുട്ടികൾ വിവാഹിതരാകുന്നതിനും ടെക്സാസ് നിയമം അനുമതി നൽകുന്നുണ്ട്.