രാജ്യദ്രോഹക്കേസുകൾ മരവിപ്പിച്ചു; ചരിത്രവിധിയുമായി സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യദ്രോഹക്കേസുകൾ മരവിപ്പിച്ച് സുപ്രീം കോടതി. പുന:പരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്നും കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസ് രജിസ്റ്റർ ചെയ്യരുതെന്നും കോടതി നിർദേശം നൽകി.ജയിലിലുള്ളവർ ജാമ്യത്തിനായി കോടതിയെ സമീപിക്കണമെന്നും ഉത്തരവിട്ടു. രാജ്യദ്രോഹക്കേസുകളിൽ 13,000 പേർ ജയിലിലുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു
രാജ്യദ്രോഹം (ഐ. പി. സി 124 എ) ചുമത്തിയ ഇരുപതോളം കേസുകളാണ് കേരളത്തിലുള്ളത്. ഏറെയും മാവോയിസ്റ്റുകൾക്കും വൻ കള്ളനോട്ടടിക്കാർക്കും എതിരെയാണ്. കൂടുതലും കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കൊച്ചി ജില്ലകളിൽ. നിരവധി കേസുകളിൽ പൊലീസ് ചുമത്തുന്ന രാജ്യദ്രോഹക്കുറ്റം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ മൂന്നു കേസുകളിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ദേശീയതലത്തിൽ 96% കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല.