മന്ത്രിയുടെ 23കാരിയായ മരുമകൾ തൂങ്ങിമരിച്ച നിലയിൽ
ഭോപ്പാൽ: മദ്ധ്യപ്രദേശ് സ്കൂൾ വിദ്യാഭ്യാസ മന്ത്രിയുടെ മരുമകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ദർ സിംഗ് പർമറിന്റെ മരുമകളായ സവിതാ പർമർ (23) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
മന്ത്രിയുടെ ഷാജാപൂരിലെ തറവാട്ട് വീട്ടിലാണ് സവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദർ സിംഗിന്റെ മകൻ ദേവ്രാജ് പർമർ ആണ് സവിതയുടെ ഭർത്താവ്. സവിത വീട്ടിൽ തനിച്ചായിരുന്നു. കൃഷിയിടത്തിലേക്ക് പോയ സവിതയുടെ ഭർതൃമാതാവ് തിരികെയെത്തിയപ്പോഴാണ് മരുമകളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് ആത്മഹത്യാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു