തൃശൂരിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് 20അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു; 30 പേർക്ക് പരിക്ക്
വടക്കാഞ്ചേരി: അകമല ധർമശാസ്താ ക്ഷേത്രത്തിന് സമീപം ടൂറിസ്റ്റ് ബസ് 20അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു. മലപ്പുറം പാണ്ടിക്കാട്ടിൽ നിന്നുള്ള വിദ്യാർത്ഥികളുമായി വാഗമണ്ണിലേയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന മുപ്പതോളം വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പെരിന്തൽമണ്ണ ആനമങ്ങാട് അറബിക് കോളേജിലെ വിദ്യാർത്ഥിനികളാണ് ബസിലുണ്ടായിരുന്നത്.