ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: ഇപ്പോൾ തീർപ്പ് കൽപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി, നിലപാട് മാറ്റി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്കുന്ന വിഷയത്തില്‍ ഇപ്പോൾ തീര്‍പ്പുകല്‍പ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിഷയത്തില്‍ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് കോടതി നിർദേശം നൽകി. ഇതിനായി മൂന്ന് മാസത്തെ സമയം കേന്ദ്രത്തിന് അനുവദിച്ചിട്ടുണ്ട്.അതേസമയം, വിഷയത്തിൽ കേന്ദ്ര സർക്കാർ തങ്ങളുടെ നിലപാട് മാറ്റിയിരിക്കുകയാണ്. ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്കുന്നതില് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്നായിരുന്നു കേന്ദ്രം ആദ്യം പറഞ്ഞിരുന്നത്.എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നാണ് കേന്ദ്രം ഇപ്പോൾ പറയുന്നത്. അഡ്വക്കേറ്റ് അശ്വിനി ഉപാദ്ധ്യായ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റം.ന്യൂനപക്ഷ പദവി നിർണയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നൽകിയാൽ ദൂരവ്യാപകമായ ഫലങ്ങളുണ്ടായേക്കുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സമഗ്ര ചര്‍ച്ച നടത്താതെ തീരുമാനമെടുക്കുന്നത് നല്ലതല്ല എന്നും അത് അപ്രതീക്ഷിതമായ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.ജമ്മു കാശ്മീർ, ലക്ഷദ്വീപ്, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, പഞ്ചാബ്, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്നാവശ്യപ്പെട്ട് 2020 ലാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.