വയനാട്ടിൽ യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി
പനമരം: വയനാട്ടിൽ യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. കോഴിക്കോട് കൊളത്തറ വാകേരിയിൽ നിതാ ഷെറിൻ(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സിദ്ദിഖിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തു. നിതയുടെ പനമരത്തെ ബന്ധുവീട്ടിൽവച്ചായിരുന്നു പ്രതി കൃത്യം നടത്തിയത്.