തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെമ്ബാടുമുള്ള വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ഉണ്ണിയേശു പിറന്നനാള്‍ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ചും ലോകമെമ്ബാടുമുള്ള ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്നു. സുവിശേഷ വായനയ്ക്ക് ശേഷം തിരുപ്പിറവി അറിയിച്ചുകൊണ്ട് പള്ളിമണികള്‍ മുഴങ്ങി.
വത്തിക്കാനില്‍ മാര്‍പാപ്പയുടെ പരമ്ബരാഗത ക്രിസ്മസ് പ്രസംഗവും വിശുദ്ധ കുര്‍ബാനയും നടന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വത്തിക്കാനില്‍ ഇത്തവണ ഒരുക്കിയത്. ബെത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ചും ദേവാലയങ്ങളില്‍ പ്രത്യേകം പ്രാര്‍ഥനകള്‍ നടന്നു. ദൈവസ്നേഹം സ്വീകരിക്കുന്നതിന് സഭയുടെ പരാജയങ്ങള്‍ തടസമാകരുതെന്ന് മാര്‍പ്പാപ്പ വ്യക്തമാക്കി. മതങ്ങളുടെ പേരില്‍ ഭിന്നിപ്പിക്കുന്നവര്‍ ലോകത്തെ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലുമുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്മസ് ദിന സന്ദേശത്തില്‍ പറഞ്ഞു.
കേരളത്തിലെ ദേവാലയങ്ങളിലും രാത്രിയില്‍ ക്രിസ്മസ് ശുശ്രൂഷകളും പാതിരാ കുര്‍ബാനയും നടന്നു. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ലിയിലും ചടങ്ങുകള്‍ നടന്നു. യാക്കോബായ സുറിയാനി സഭയുടെ കൊച്ചി എളംകുളം സെന്റ് മേരീസ് സൂനോറോ കത്തീഡ്രലില്‍ നടന്ന ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മോര് ഗ്രീഗോറിയോസ് ജോസഫ് മുഖ്യ കാര്‍മികത്വം വഹിച്ചു. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക ബാവയുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥന ചടങ്ങുകള്‍.