ആരോഗ്യവകുപ്പിന് ഷവർമ്മ ദുരന്തം കൊയ്ത്തു കാലമായി മാറി . പിടികൂടിയ ഹോട്ടലുകളുടെ പേരുകൾ പലതും മുക്കി . മീൻ മണത്തു നോക്കി പഴക്കം നിർണയിക്കുന്ന അത്യാധുനിക പരിശാധന . കാസർകോട് നടക്കുന്നത് സർവത്ര തരികിട .
കാസർകോട് ∙ ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് എഡിഎം കലക്ടർക്കു റിപ്പോർട്ട് നൽകി. ഭക്ഷ്യസ്ഥാപനങ്ങളിൽ കാര്യക്ഷമമായ പരിശോധനയില്ലെന്നതാണു പ്രധാന നിരീക്ഷണം റിപ്പോർട്ടിൽ ഉള്ളത് . അന്വേഷണത്തിന്റെ ഭാഗമായി എഡിഎം ചെറുവത്തൂരിൽ നേരിട്ടെത്തിയിരുന്നു.
എന്നാൽ വലിയ ദുരന്തം ഉണ്ടായത്തിന് പിന്നാലെ നടന്ന പരിശോധനകൾ ഉദ്യോഗസ്ഥർക് കൊയ്ത്തു കാലമായി മാറിയിരിക്കുകയാണ് .പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകളുടെ പേരുകൾ പലതും മുക്കിയാണ് മാധ്യമങ്ങൾക്ക് വിവരം നൽകുന്നത് . നിരവധി സ്ഥലങ്ങളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടികൂടിയിട്ടും പുറത്തു വന്നത് കരിബ് ജ്യൂസ് കടയുടെ വിവരങ്ങൾ മാത്രമാണ് . ഇതോടെയാണ് പരിശോധന പണം പിടുങ്ങാനുള്ള പ്രഹസനം മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞത് .
നടപടികൾ ഒഴിവാക്കാൻ പതിനായിരങ്ങൾ കൈമറിഞ്ഞതായി സുചനകൾ പുറത്തു വരുന്നുണ്ട് .അതെ സമയം മീൻ മുക്ക് കൊണ്ട് മണത്തു നോക്കി പഴക്കം നിർണയിക്കുന്ന അത്യാധുനിക പരിശാധന പരിശാധനയാണ് കാസർകോട് നടന്നു വരുന്നത് . ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വിഭാഗം, ഫിഷറീസ് വകുപ്പ്, കാസർകോട് നഗരസഭ ഉദ്യോഗസ്ഥർ സംയുക്തമായാണ് കാസർകോട് മീൻ മാർകറ്റിൽ പരിശോധന നടത്തിയത് . തമിഴ്നാട്ടിൽനിന്ന് എത്തിച്ച 200 കിലോഗ്രാം മീൻ പിടികൂടിയതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ മുതലാണ് പരിശോധന നടന്നത്. ശീതീകരിച്ച വാഹനത്തിലാണ് മീനുകൾ കൊണ്ടുവന്നത്. ഇതിൽ 50 ബോക്സുകളിൽ എട്ടെണ്ണത്തിലാണ് പഴകിയ മീനുകൾ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. ഇതിൽ കൂടുതലും മത്തിയാണ്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം കേടായ മീൻ എന്ന വ്യാജേന പിടികൂടിയത് ഉപയോഗപ്രദമായ നല്ല മീനാണെന്ന് വ്യാപാരികൾ ആരോപിച്ചു. സ്ഥലത്ത് വച്ച് തന്നെ ക്ലോറിൻ ഉപയോഗിച്ച് പരിശോധന നടത്തണമെന്നും കേടാണെങ്കിൽ നടപടി സ്വീകരിക്കാമെന്ന് വ്യാപാരികൾ അറിയിച്ചെങ്കിലും അത് വകവെക്കാതെ മീനുകൾ മണത്തു നോക്കി പിടികൂടുകയായിരുന്നു . തടയാൻ ശ്രമിച്ച വ്യാപാരികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഉദ്യോഗസ്ഥർ മീൻ കൊണ്ടുപോയതെന്ന് ഓൾ കേരള ഫിഷ് മെർചന്റ് ആൻഡ് കമീഷൻ ഏജന്റ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കമിറ്റി ആരോപിച്ചു.
പിടിച്ചെടുത്ത മീനുകളോ കണക്കുകളോ, പിടിച്ചെടുത്തത് സംബന്ധിച്ച് രേഖാമൂലമുളള യാതൊരു രേഖകളും നൽകാതെ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് ആരോപിച്ച് മീൻ വ്യാപാരി അബ്ദുർ റഷിദ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന് പരാതി നൽകി. 40000 രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു. 5.40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി. കമീഷണർ ജോൺ വിജയകുമാർ, ഉദ്യോഗസ്ഥരായ മുസ്ത്വഫ കെ പി, ഹേമാംബിക, രാജു പി ബി, സിനോജ് ബി കെ, ഫിഷറീസ് ഓഫീസർ അനിൽ കുമാർ, ജൂനിയർ ഹെൽത് ഓഫീസർ രൂപേഷ് പി ടി, സുധീർ ടി, അനീസ് എ തുടങ്ങിയവർ നേതൃത്വം നൽകി.