അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഷാർജ ഗവൺമെന്റ് ലേബർ ഫെസ്റ്റ് സംഘടിപ്പിച്ചു ,ലേബർ ക്യാബുകളിൽ തൊഴിലാളികൾക്ക് ടീം യാബ് സൗജന്യ നിയമസേവനം നൽകി.
ഷാർജ : അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഷാർജ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്മെന്റ് അതോറിട്ടി കഴിഞ്ഞ ദിവസം ലേബർ ഫെസ്റ്റ് സംഘടിപ്പിച്ചു. ഷാർജ അൽ സജ്ജ ലേബർ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ യുഎഇയിലെ ഇന്ത്യൻ ലേബർ കോൺസുൽ റ്റാടു മാമു മുഖ്യാതിഥിയായി പങ്കെടുത്തു. അതിജീവനത്തിനായി യുഎഇയിലെത്തിയ തൊഴിലാളികൾക്ക് മികച്ച അന്തരീക്ഷവും ലേബർ ക്യാമ്പുകളിൽ കൂടുതൽ സൗകര്യമൊരുക്കുമെന്ന് ഷാർജ ലേബർ അതോറിട്ടി വിശദമാക്കി. തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി യുഎഇയിലെ അറിയപ്പെടുന്ന നിയമ സ്ഥാപനമായ യാബ് ലീഗൽ ഗ്രൂപ്പിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയെ പ്രതിനിധീകരിച്ചു കൊണ്ട് ലേബർ ക്യാമ്പിൽ എത്തിയ തൊഴിലാളികൾക്ക് ടീം യാബ് സൗജന്യ നിയമസേവനം നൽകി.
ചടങ്ങിൽ ഷാർജ ലേബർഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് ഇബ്രാഹിം അൽ ഷർജി, വൈസ് കൗൺസിലർ ഓഫ് ഇന്ത്യ ആനന്ത്കുമാർ, സ്പെഷ്യൽ ടാസ്ക് പോലീസ് അബ്ദുൽ ലത്തീഫ് അൽ ഖാദി, റെഡ് ക്രസന്റ് ഡിപ്പാർട്ട്മെന്റ് അധികൃതർ, പ്രോഗ്രാം ഡയറക്ടർ അബ്ദുള്ള കമാന പാലം, നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം, എൻടിവി ചെയർമാൻ മാത്തുകുട്ടി, ഐഎംസിസി ഷാർജ പ്രസിഡന്റ് താഹിർ അലി പൊറപ്പാട്, ഫർസാന അബ്ദുൽ ജബ്ബാർ, യാബ് ലീഗൽ ഗ്രൂപ്പ് സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.