ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന വിദ്യാർഥിനികൾക്ക് മൊബൈല്‍ ഫോണിലൂടെ അയച്ചുകൊടുത്ത 72കാരന് അറസ്റ്റില്‍. ചെന്നൈ ചൂളൈമേട് സ്വദേശി മോഹന്‍കുമാര്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ കംപ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ ശേഖരം കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്കിയ ശേഷം അതു കാണാന്‍ ഇയാള്‍ നിര്‍ബന്ധിച്ചതായും അപമര്യാദയായി പെരുമാറിയതായും വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പറയുന്നു.പതിവായി കുട്ടികളുടെ ഇന്ത്യയിൽ അശ്ലീല ദൃശ്യങ്ങളുള്ള സൈറ്റുകള്‍ കാണുന്നവരിൽ മുൻപന്തിയിലാണ് തമിഴ്നാട് .
ഇയാളുടെ ഐപാഡില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ ശേഖരം കണ്ടെത്തിയതായിപൊലീസ് പറഞ്ഞു.
ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിച്ച ഡാര്‍ജിലിങ് സ്വദേശിനികളായ കോളജ് വിദ്യാര്‍ഥിനികള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്.