എന്റെ കേരളം പ്രദര്‍ശന വിപണന മേള – വാടസ് ആപ്പ് സ്റ്റാറ്റസ് മത്സരത്തില്‍ സി രാജേഷ് വിജയിയായി
കാസർകോട് : എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തിയ വാട്സാപ്പ് സ്റ്റാറ്റസ് മത്സരത്തില്‍ സാമൂഹ്യനീതി വകുപ്പ് കോഡിനേറ്റര്‍ സി. രാജേഷ് വിജയിയായി. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോങ്ങളുടെ ഭാഗമായാണ് മേള നടക്കുന്നത്.മേളയെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പടുത്തുന്നതിനായി പിആര്‍ഡി ഏര്‍പ്പെടുത്തിയ ക്യൂ ആര് കോഡ് സംവിധാനത്തില്‍ നിന്ന് ലഭിക്കുന്ന ജില്ലാ കളക്ടര്‍ സാക്ഷ്യപ്പടുത്തിയ സര്‍ട്ടിഫിക്കറ്റ് വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന സ്്റ്റാറ്റസിനാണ് സമ്മാനം. വൈകുന്നേരം ഏഴു മണിക്കുള്ളില്‍ സ്റ്റാറ്റസ് ഇട്ട ഫോണുമായി മേളയിലെ മീഡിയ സെന്റ്റില്‍ എത്തുന്നവരില്‍ നിന്നുമാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.