‘കൊലച്ചോറിന്റെ അവശിഷ്ടം ഭുജിക്കാന്‍ തോമസ് മാഷ് ദയവായി പോകരുതേ…..’; കെവി തോമസിനോട് ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രൊഫ. കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കുന്നതിനിടെ, മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ചെറിയാന് ഫിലിപ്പ്. ഫേസ്ബുക്കില്‍ പങ്കുവെച്ച വാക്കുകളിലൂടെയാണ് കെ വി തോമസിനോട് ചെറിയാന് ഫിലിപ്പിന്റെ അഭ്യര്‍ത്ഥന.
”എകെജി സെന്ററില്‍ നിന്നും എനിക്ക് ലഭിച്ച കൊലച്ചോറിന്റെ അവശിഷ്ടം ഭുജിക്കാന്‍ തോമസ് മാഷ് ദയവായി പോകരുതേ…. ”എന്നാണ് ചെറിയാന് ഫെയ്സ്ബുക്കില്‍ കുറിച്ചത്. തൃക്കാക്കരയില്‍ താന്‍ വികസന രാഷ്ട്രീയത്തിനൊപ്പമായിരിക്കുമെന്നാണ് കെ വി തോമസ് ഇന്നലെ പറഞ്ഞത്.
വി ഡി സതീശന് അടക്കമുള്ള സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെയും കെ വി തോമസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രചാരണത്തിനിറങ്ങുമോ എന്നതില്‍ പത്താം തീയതി നിലപാട് വ്യക്തമാക്കുമെന്നാണ് കെ വി തോമസ് സൂചിപ്പിച്ചത്.