അമ്മയും കുഞ്ഞും മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ നിന്ന്
കണ്ണൂർ: അമ്മയെയും ആറ് മാസം പ്രായമായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ലി തീർത്തിക്കോട്ട് നിവേദിന്റെ ഭാര്യ ജ്യോത്സ്ന(25)യും ഇവരുടെ ആറ് മാസം പ്രായമായ ആൺകുഞ്ഞ് ധ്രുവിനെയുമാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ വീടിന്റെ വാതിൽ തുറന്നു കിടന്നിട്ടും ആരെയും പുറത്ത് കാണാത്തതിനെ തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. മനേക്കരയിലെ ജനാർദ്ദനൻ – സുമ ദമ്പതികളുടെ മകളാണ് മരിച്ച ജ്യോത്സ്ന. മൃതദേഹങ്ങൾ ഇപ്പോൾ തലശേരി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.