അതിമാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വിതരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേവരമ്പലം പാറോപ്പടി ഭാഗങ്ങളിൽ ലഹരിക്കടത്ത് വിതരണ സംഘത്തിൽപ്പെട്ട ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിൽ(22)നെ യാണ് ചേവായൂർ സബ്ബ് ഇൻസ്പെക്ടർ ഷാനിന്റെ നേതൃത്വത്തിൽ ചേവായൂർ പൊലീസും ഡൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. ചേവരമ്പലം പരിസരത്ത് നിന്നും വാഹന പരിശോധനക്കിടെയാണ് യുവാവ് മയക്കുമരുന്നുമായി പിടിയിലായത്.
ബംഗളൂരുവില്‍ നിന്നുമാണ് പ്രതി മയക്കുമരുന്ന് കൊണ്ടുവന്നതെന്നും, സമാന രീതിയിൽ മയക്കുമരുന്ന് കടത്തികൊണ്ടു വരുന്ന സംഘങ്ങങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് മനസിലായിട്ടുണ്ട്. 40 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ കഴിഞ്ഞാഴ്ച ഡൻസാഫ് സ്ക്വാഡ് കുന്ദമംഗലത്തു നിന്നും പിടികൂടിയിരുന്നു. പ്രതിയുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും, ഇയാൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പേർ പൊലീസ് നിരീക്ഷണത്തിലാണ്. ആഡംബര ജീവിതത്തിനും, മയക്കുമരുന്നുപയോഗത്തിനുമാണ് ഇയാൾ ഇതിൽ നിന്നും കിട്ടുന്ന വരുമാനം ചെലവഴിക്കുന്നതെന്ന് പൊലീസ് പറയുന്നത്.
ഗ്രാമിന് ആയിരത്തി ഇരുനൂറ് രൂപക്ക് വാങ്ങി മൂന്നും നാലും ഇരട്ടി ലാഭത്തിന് ഉപഭോക്താക്കൾക്ക് നൽകി വൻ ലാഭം കൊയ്യുന്നതിനാലാണ് പലരും ഇത്തരം കുറ്റ കൃത്യത്തിലേക്ക് തിരിയുന്നത്. എന്നാൽ വളരെ ചെറിയ അളവ് വരെ വൻ ശിഷക്ക് കാരണമാവുന്ന കുറ്റ മാണെന്ന് അറിയാതെയും ഇതിൽ പെട്ടു പോവുന്നവരുണ്ട്. സിന്തറ്റിക് ഡ്രഗിനെതിരെ സിറ്റി പൊലീസ് കർശന നടപടി സ്വീകരിച്ചു വരികയാണ്.
ചേവായൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ഷാൻ എസ്എസ് ജെയിംസ് പിഎസ് എഎസ്ഐ സജി.എം ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻ ദാസ്, ഹാദിൽ, ശ്രീജിത്ത്, ഷഹീർ, അർജ്ജുൻ, സുനോജ്, ജിനേഷ്, സുമേഷ് എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.