കിണർ ഇടിഞ്ഞുവീണ് ഗിരീഷിന്റെ മരണം, വേര്‍പാടില്‍ തളർന്ന് കുടുംബം, കുട്ടികളെ പഠിപ്പിക്കാൻ പോലും വഴിയില്ല
കൊല്ലം: വെള്ളിമണ്ണില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് മരിച്ച ഗിരിഷ് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഫാക്ടറിയിലെ തൊഴിലാളിയായ ഗിരിഷ്, ഫാക്ടറി അടഞ്ഞ് കിടന്നതിനെ തുടര്‍ന്നാണ് കുടുംബം പോറ്റാന്‍ മറ്റ് തൊഴിലുകള്‍ തേടി പോയത്. ഗിരീഷിന്റെ കുട്ടികളുടെ പഠനം പോലും മുടങ്ങുന്ന അവസ്ഥയിലാണ് ഇപ്പോൾ.
കിണര്‍ തകര്‍ന്ന് വീണ് ഗിരിഷ് വിട്ട് പോയിട്ട് രണ്ട് നാള് പിന്നിടുകയാണ്. ഈ വേര്‍പാട് ഒരു കുംടുംബത്തിന്റെ മുഴുവന്‍ വേദനയാണ്. ഭാര്യയും രണ്ട് ആൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഗിരിഷ്. വീട്ട് കാര്യങ്ങളും കുട്ടികളുടെ പഠനചിലവുമെല്ലാം നോക്കിയിരുന്നത് ഗിരിഷായിരുന്നു. കഴിഞ്ഞ ആറ് മാസമായി കശുവണ്ടി ഫാക്ടറിയില്‍ ജോലി ഇല്ലാതെ ആയതിനെ തുടര്‍ന്നാണ് മറ്റ് ജോലികള്‍ തേടിപോയത്. ഭാര്യ ബീനയും കശുവണ്ടി തൊഴിലാളിയാണ്.
ഗിരിഷിന്റെ വേര്‍പാട് മക്കളായ അനന്ദുവിനെയും അക്ഷയിനെയും വല്ലതെ തളര്‍ത്തി. വിദ്യാര്‍ത്ഥികളായ ഇരുവരുടെയും മുന്നോട്ടുള്ള പഠനം മുടങ്ങുന്ന അവസ്ഥയിലാണ്. വിടുവക്കുന്നതിനും മറ്റുമായി ബാങ്കുകളില്‍ നിന്നും കടമെടുത്ത പൈസകള്‍ ഇനിതിരിച്ചടക്കാനും ഉണ്ട്.
ഇരുമ്പനങ്ങാട് സ്വദേശിയായ ഗിരിഷ് സ്വന്തം നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. സുമനസ്സുകളുടെ സഹായം കൂടാതെ ഈ കുടുംബത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ല