എനിക്ക് നീതി വേണം’, പിതാവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പെൺകുട്ടി, ദൃശ്യങ്ങൾ പകർത്തിയത് ഒളിക്യാമറയിൽ
പട്ന: പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പെൺകുട്ടി. ബിഹാറിലെ സമസ്തിപുരിലാണ് സംഭവം. അമ്പതുകരാനായ പിതാവിനെതിരെയാണ് പതിനെട്ടുകാരിയായ പെൺകുട്ടി രംഗത്തെത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.അദ്ധ്യാപകനായ പിതാവ് തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. പതിനെട്ടുകാരി തന്നെയാണ് ഒളിക്യാമറയിൽ പീഡന ദൃശ്യങ്ങൾ പകർത്തിയത്. തനിക്ക് നീതി വേണമെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ‘പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ മറ്റ് പ്രതികളുണ്ടോയെന്ന് അന്വേഷിക്കും.’- ഡി എസ് പി സഹിയാർ അക്തർ പറഞ്ഞു.മാതാവ് പീഡനം തടയാൻ ശ്രമിച്ചില്ലെന്നും, സംഭവത്തെക്കുറിച്ച് പുറത്താരോടും പറയരുതെന്ന് അമ്മാവൻ നിർബന്ധിച്ചതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും.