ദുര്‍മന്ത്രവാദം; യുഎഇയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
അജ്മാൻ: പണത്തിന് വേണ്ടി ദുര്‍മന്ത്രവാദം നടത്തിയ രണ്ട് പേരെ യുഎഇയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. അജ്മാനില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യം വിവരം ലഭിക്കുകയായിരുന്നുവെന്ന് അജ്മാന് പൊലീസ് സി.ഐ.ഡി ഡയറക്ടര്‍ ലഫ്. കേണല്‍ അഹമ്മദ് സഈദ് അല്‍ നുഐമി പറഞ്ഞു.
സി.ഐ.ഡി ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപീകരിച്ചാണ് അജ്മാന് പൊലീസ് ഇരുവരെയും നിരീക്ഷിച്ചത്. പൊലീസ് അയച്ച ഒരാള്‍ ഇവരെ സമീപിച്ച് ദുര്‍മന്ത്രവാദം നടത്താന്‍ ആവശ്യപ്പെട്ടു. 10,000 ദിര്‍ഹമാണ് പ്രതികള്‍ പ്രതിഫലം ചോദിച്ചത്. ഒപ്പം മന്ത്രവാദത്തിന് ആവശ്യമായ ചില സാധനങ്ങള്‍ എത്തിക്കാനും ആവശ്യപ്പെട്ടു. ഇവര്‍ അംഗീകരിച്ചതനുസരിച്ച് ഒരു ഹോട്ടലിലെത്തി മന്ത്രവാദം തുടങ്ങിയപ്പോഴാണ് പൊലീസ് സംഘം റെയ്ഡ് നടത്തി ഇവരുവരെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെ തുടര്‍ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.