മുംബൈയിലെ നൈറ്റ് ക്ലബിൽ ബ്രിട്ടീഷ് എംബസി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം
മുംബൈ: മുംബൈയിലെ നൈറ്റ് ക്ലബിൽ ബ്രിട്ടീഷ് എംബസി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടന്നു. ബാന്ദ്രയിലെ ഒരു നൈറ്റ് ക്ലബിൽ വച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 35 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം ക്ലബിലെത്തിയതായിരുന്നു 44 കാരി. ശുചിമുറിയിലേക്ക് പോയ സ്ത്രീയെ പിന്തുടർന്നെത്തി ഉപദ്രവിക്കുകയായിരുന്നു. പ്രതി ഖൻശ്യാം ലാൽ ചന്ദ് യാദവിനെ ജീവനക്കാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.