തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം എങ്ങിനെ വേണമെന്ന കാര്യത്തില്‍ യുഡിഎഫിലോ കോണ്‍ഗ്രസിലോ ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് ബിജെപിക്കെതിരെ വളര്‍ന്നുവരുന്ന വികാരത്തെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും ലക്ഷ്യം. സമരത്തിന്റെ ലക്ഷ്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭൈദഗതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ 29ന് സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ യുഡിഎഫ് പങ്കെടുക്കും. യോഗത്തില്‍ പങ്കെടുത്ത് പറയാനുള്ളതെല്ലാം പറയും. അതിന് ശേഷമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ എങ്ങിനെ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചി. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്ന കെപിസിസി പ്രസിഡന്റിന്റേയും കെ മുരളീധരന്റെ വാദവും ശരിയാണ്.
കെപിസിസി പ്രസിഡന്റ് ആണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്ക്. അദ്ദേഹവുമനായി ഒരു ആശയക്കുഴപ്പവുമില്ല. ഒരുമിച്ച് സമരം ചെയ്തതിനെ അനുകൂലിച്ചുകൊണ്ടുള്ള ഉമ്മന്‍ചാണ്ടിയുടെ വാദവും ശരിയാണ്. സമരത്തിന്റെ ലക്ഷ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിലോ യുഡിഎഫിലോ അഭിപ്രായ ഭിന്നതയില്ല. അങ്ങിനെ ഉണ്ടെന്ന് വരുത്താന്‍ സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.