ബാർ ജീവനക്കാരുടെ മർദ്ദനമേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
കൊല്ലം: ബാർ ജീവനക്കാരുടെ മർദ്ദനമേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കുണ്ടറയിലെ ബാറിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയായ പർവീൺ രാജുവാണ് മരിച്ചത്.
ബാറിന്റെ പ്രവർത്തന സമയം കഴിഞ്ഞ് മദ്യം വാങ്ങാനെത്തിയ പർവീണുമായി ജീവനക്കാർ വാക്ക് തർക്കത്തിലാവുകയും മർദ്ദിക്കുകയുമായിരുന്നെന്നാണ് കേസ്. മർദ്ദിച്ച ശേഷം ജീവനക്കാർ ചേർന്ന് പർവീണിനെ റോഡിലേക്ക് തള്ളുകയും ചെയ്തു. പിന്നാലെ പൊലീസ് എത്തിയാണ് ഇയാളെ ആശുത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു കഴിഞ്ഞു. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടന്നേയ്ക്കും