ഈ കാണുന്നത് പോലെ അല്ല ഞാൻ, ദൈവത്തിന്റെ കാര്യങ്ങൾ നടപ്പിലാകാൻ ഇറങ്ങിയ ഡോൺ ആണ് പോലീസിനെ ചിരിപ്പിച്ച നവയുഗ ഡോൺ പിടിയിൽ . തോണിയും മരങ്ങളും, സർക്കാർ മന്ദിരങ്ങളും ഒളിവ് കേന്ദ്രങ്ങൾ
കാസർകോട്∙ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയതുൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാൽപുത്തൂർ അറഫാത്ത് നഗറിലെ ഡോൺസഹദ് (സഹദ് 24)നെയാണ് കാസർകോട് സിഐ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.ചൗക്കി മജലിലെ അസംസ്കൃത സാധനങ്ങളുടെ കമ്പനി പാർടണർ ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ മുഹമ്മദ് ഷാഫിയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം ആവശ്യപ്പെടുകയും 6000 രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. വധശ്രമം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് ഡോൺ സഹദ് എന്നു പൊലീസ് പറഞ്ഞു. കത്തി കളിത്തോക്ക് ,കത്രിക എന്നിവയാണ് ഇയാളുടെ ആയുധങ്ങൾ . താൻ ഒരു ഡോൺ ആണെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത് മൊഗ്രാലിലെ ഉപേഷിക്കപ്പെട്ട നിലയിലുള്ള സർക്കാർ കെട്ടിടം നവീകരിച്ചായിരുന്നു ഡോൺ താമസിച്ചു വന്നിരുന്നത് . വ്യാപാരിയെ ഭീഷണിപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം ഉർജിതമാക്കിയതോടെ കുറച്ചു ദിവസം ഒരു തോണിയിലാണ് ഇയാൾ താമസിച്ചിരുന്നത് . നേരത്തെയുണ്ടായ ഒരു ഹണി ട്രാപ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നത് മരത്തിന്റെ മുകളിൽ ആയിരുന്നു എന്നാണ് പുറത്തു വരുന്ന സൂചനകൾ . പ്രത്യേക രൂപത്തിലുള്ള ശരീരം കാരണം എവിടെയും മറഞ്ഞിരിക്കാൻ ഇയാൾക്ക് സാധിച്ചിരുന്നു .അതെ സമയം നവയുഗ ഡോണിനെ ചോദ്യം ചെയ്ത പോലീസിനെ ചിരിപ്പിക്കുന്നതായിരുന്നു ഉത്തരങ്ങളായി ലഭിച്ച പല കര്യങ്ങളും .