ജില്ലാ ആയുഷ് ഹോമിയോപ്പതി വകുപ്പ് സെമിനാര്‍ സംഘടിപ്പിച്ചു.
കാസര്‍കോട് :രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ല ആയുഷ് ഹോമിയോപ്പതി വകുപ്പ് സെമിനാര്‍ നടത്തി. ആലാമിപ്പള്ളി കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിനു സമീപം ഒരുക്കിയ വേദിയില്‍ ആണ് സെമിനാര്‍ സംഘടിപ്പിച്ചത്. എന്‍. എച്ച്. എം ഗവ. ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജി വിശാഖ കുമാര്‍ ഹോമിയോപ്പതി ജനങ്ങള്‍ അറിയേണ്ടത് എന്ന വിഷയത്തെ കുറിച്ച് സെമിനാര്‍ അവതരിപ്പിച്ചു. ഹോമിയോയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് സെമിനാറില്‍ മുഖ്യ പ്രമേയമായത്. തുടര്‍ന്ന് നടന്ന സെമിനാറില്‍ നീലേശ്വരം ഗവ. ഹോമിയോ ആശുപത്രി, ആര് എം ഒ, എന്‍ കെ ബി എം ഡോ. പി രതീഷ് കുമാര്‍ സംസാരിച്ചു. ‘ജനനി’ ‘വന്ധ്യതയും ഹോമിയോപ്പതി എന്ന വിഷയത്തിലാണ് അവതരണം നടത്തിയത്. ചിലവ് കുറഞ്ഞ പാര്‍ശ്വഫലങ്ങളില്ലാത്ത വന്ധ്യതാ ചികിത്സ പദ്ധതിയായ ജനനിയെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതായിരുന്നു സെമിനാറിന്റെ ലക്ഷ്യം. സ്ത്രിവന്ധ്യത, പുരുഷവന്ധ്യത എന്നിവ ഉണ്ടാകാനുള്ള കാര്യങ്ങള്‍, ലക്ഷണങ്ങള്‍ എന്നിവയും സെമിനാറില്‍ ചര്‍ച്ച ചെയ്തു. കാസര്‍കോട് ഹോമിയോ ഡി എം ഒ ഡോ ഐ ആര് അശോക് കുമാര്‍ സെമിനാറില്‍ പങ്കെടുത്തു.