ഡിജിറ്റല്‍ ഫീഡ്ബാക്ക് സംവിധാനം എം.രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളി പ്രദര്‍ശന നഗരിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡിജിറ്റല്‍ ഓണ്‍ലൈന്‍ ഫീഡ്ബാക്ക് സംവിധാനം എം.രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് കെ.പി.വത്സലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ലിജോ ജോസഫിന് ക്യൂ ആര് കോഡ് കൈമാറിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ജില്ലാ അക്ഷയ പ്രൊജക്ട് മാനേജര്‍ എസ്. നിവേദ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് എന്നിവര്‍ സംസാരിച്ചു. ഫൈനെക്സ്റ്റ് ഇന്നോവേഷന്‍ എംഡി അഭിലാഷ് ആണ് ഫീഡ്ബാക്ക് സംവിധാനം രൂപകല്പന ചെയ്തത്. മേളയില്‍ എത്തുന്നവര്‍ക്ക് ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് അഭിപ്രായമറിയിക്കാം. അഭിപ്രായമറിയിക്കുന്നവര്ക്ക് ജില്ലാ കളക്ടര്‍ ഒപ്പുവെച്ച സര്‍ട്ടിഫിക്കറ്റ് ഇമെയിലില്‍ ലഭിക്കും. ഈ സര്‍ട്ടിഫിക്കറ്റ് വാട്ട്സ് ആപ്പ് സ്റ്റാറ്റസായി ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ പേര് കാണുന്നതിന്റെ വിവരം പരിശോധിച്ച് ദിവസവും സമ്മാനം നല്‍കും.