ശുചിത്വ സംസ്കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് നഗരസഭയില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു
കാസർകോട് :വഴിയരികില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ബൂത്തുകളില്‍ നിക്ഷേപിക്കാന്‍ ആളുകളെ പ്രേരിപ്പിച്ച് പുതിയ ശുചിത്വ സംസ്ക്കാരം വളര്‍ത്തിയെടുക്കലാണ് ലക്ഷ്യം. നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെ 15 കേന്ദ്രങ്ങളിലാണ് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചത്. ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത നിര്‍വ്വഹിച്ചു. വൈസ് ചെയര്മാന് ബില്‍ ടെക്ക് അബ്ദുള്ള, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ കെ.വി സരസ്വതി, കെ ലത, കെ അനിശന്‍, പി അഹമ്മദലി, വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്മാന് ടി വി സുജിത്ത് കുമാര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അരുള്‍ പി എന്നിവര്‍ പങ്കെടുത്തു.