പാലക്കുന്നിൽ ആരും ഇനിവിശന്നിരിക്കേണ്ട,ഒരുവർഷം നീളുന്ന ലയൺസ് ക്ലബ്ബിന്റെ ഉച്ചഭക്ഷണ പദ്ധതി സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു
പാലക്കുന്ന് : പാലക്കുന്നിലാരും ഇനിഭക്ഷണമില്ലാതെ വിശന്നിരിക്കേണ്ട.’വിശപ്പു രഹിത പാലക്കുന്ന്’ എന്ന പുത്തൻ ആശയവുമായി പാലക്കുന്ന്ലയൺസ് ക്ലബ്ബ് ഒരു വർഷത്തേക്കുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണമാണ് നടപ്പിലാക്കുന്നത്. മർച്ചന്റ് നേവി കെട്ടിടത്തിലെ ലയൺസ് ക്ലബ് ഓഫീസിൽ സി.എച്ച്. കുഞ്ഞമ്പു എം. എൽ. എ. ഉച്ച ഭക്ഷണത്തിനുള്ള ടോക്കൺ വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. ലയൺസ് പ്രസിഡന്റ് കുമാരൻ കുന്നുമ്മൽ അധ്യക്ഷനായി. ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണൻ, ലയൺസ് റീജിയൻ ചെയർപേഴ്സൺ
വി. വേണുഗോപാലൻ, സോൺ ചെയർപേഴ്സൺ ഫാറൂഖ് കാസ്മി, സെക്രട്ടറി റഹ് മാൻ പൊയ്യയിൽ, ട്രഷറർ സതീശൻ പൂർണിമ, എസ്. പി. എം. ഷറഫുദ്ദിൻ, പാലക്കുന്നിൽ കുട്ടി,
കാസർകോട് ലയൺസ് സെക്രട്ടറി എൻ.ടി.ഗംഗാധരൻ, കുഞ്ഞികൃഷ്ണൻ മാങ്ങാട് എന്നിവർ പ്രസംഗിച്ചു. റീജിയണൽ ഇലക്ട്രോണിക്സ്, പൂർണിമ ബുക്സ്, ആരാധന സിൽക്സ്, മൂകാംബിക ജ്വല്ലറി എന്നിവിടങ്ങളിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള ടോക്കൺ ലഭിക്കുന്നതാണ്.