തൃക്കാക്കരയിൽ കെ.വി തോമസ് എൽ.ഡി.എഫിന് വേണ്ടി പ്രചാരണത്തിലിറങ്ങും -പി.സി ചാക്കോ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ.വി തോമസ് പ്രചാരണത്തിനിറങ്ങുമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. തൃക്കാക്കരയിൽ ഒരു രാഷ്ട്രീയ മത്സരത്തിന് യു.ഡി.എഫ് തയാറാവാത്ത സാഹചര്യമാണെന്നും പി.സി ചാക്കോ ഫേസ്ബുക്കിൽ കുറിച്ചു.
തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽകൈ ലഭിക്കും. ഇടതുപക്ഷത്തിലേക്ക് തോമസ് മാഷിനു സ്വാഗതമെന്നും പറഞ്ഞാണ് പി.സി ചാക്കോയുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.