ആലപ്പുഴയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ടു പേർ മരിച്ചു
ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ടു പേർ മരിച്ചു. എഴുപുന്ന സ്വദേശി ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു (26) എന്നിവരാണ് മരിച്ചത്.
മുളക്കുഴ വില്ലേജ് ഓഫിസിനു സമീപം അർധരാത്രിയാണ് അപകടം. കാറിനുള്ളിൽ കുടുങ്ങിയവരെ പൊലീസും ഫയർഫോഴ്സും എത്തിയാണ് പുറത്തെടുത്തത്.