കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: രാമനാട്ടുകരയിൽ മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയിൽ കുഞ്ഞിനെ കണ്ടെത്തിയത്.പ്രാഥമിക പരിശോധന നടത്തിയ ശേഷം കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചതെന്നറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ആശുപത്രികൾ കേന്ദ്രീകരിച്ച് അടുത്തിടെ നടന്ന ജനനങ്ങൾ സംബന്ധിച്ചും അന്വേഷണം നടത്തും.