കാസർകോട്ടെ ഷിഗെല്ല വ്യാപനം; പ്രതിരോധ നടപടികൾ കർശനമാക്കി ആരോഗ്യവകുപ്പ്
കാസർകോട്: ഷിഗെല്ല സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രതിരോധ നടപടികൾ കർശനമാക്കി ആരോഗ്യവകുപ്പ്. ഷവർമയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നാലു പേരിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.സമീപത്തെ കിണറുകളിലെ വെള്ളം ശുചീകരിക്കുന്നതടക്കമുള്ള നടപടികളിലേക്കാണ് ആരോഗ്യവകുപ്പ് കടന്നിരിക്കുന്നത്. സാധാരണഗതിയിൽ രണ്ട് മുതൽ ഒരാഴ്ചവരെ രോഗലക്ഷങ്ങൾ പ്രകടമാകാറുണ്ടെങ്കിലും ചിലരിൽ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കാം.മലിന ജലത്തിലൂടെയാണ് പ്രധാനമായും ഷിഗെല്ല ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നത്. കഠിനമായ പനി, വയറിളക്കം, വയറുവേദന, ഛർദ്ദി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.